Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elena Rybakina

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍; ജോ​​ക്കോ​​വി​​ച്ച് സെ​​മിയിൽ

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ സെ​​ര്‍​ബി​​യ​​ന്‍ ഇ​​തി​​ഹാ​​സം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് സെ​​മി ഫൈ​​ന​​ലില്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ ജോ​​ക്കോ​​യു​​ടെ എ​​തി​​രാ​​ളി​​യാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ താ​​രം ലോ​​റെ​​ന്‍​സോ മു​​സെ​​റ്റി പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യി.

6-4, 6-3, 1-3 എ​​ന്ന നി​​ല​​യി​​ല്‍ മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു മു​​സെ​​റ്റി പ​​രി​​ക്കേ​​റ്റ് കോ​​ര്‍​ട്ട് വി​​ട്ട​​തും ജോ​​ക്കോ​​വി​​ച്ചി​​നെ സെ​​മി​​യി​​ലേ​​ക്കു ഭാ​​ഗ്യം ക​​ടാ​​ക്ഷി​​ച്ച​​തും.

സി​​ന്ന​​ര്‍ x ജോ​​ക്കോ

പു​​രു​​ഷ സെ​​മി​​യി​​ല്‍ ലോ​​ക ര​​ണ്ടാം ന​​മ്പ​​റാ​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റാ​​ണ് നാ​​ലാം സീ​​ഡാ​​യ ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ എ​​തി​​രാ​​ളി. അ​​മേ​​രി​​ക്ക​​യു​​ടെ എ​​ട്ടാം സീ​​ഡാ​​യ ബെ​​ന്‍ ഷെ​​ല്‍​ട്ട​​ണി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

സ്‌​​കോ​​ര്‍: 6-3, 6-4, 6-4. ഹാ​​ര്‍​ഡ് കോ​​ര്‍​ട്ട് ഗ്രാ​​ന്‍​സ് ലാം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സി​​ന്ന​​റി​​ന്‍റെ 50-ാം ജ​​യ​​മാ​​ണ്. ഇ​​വാ​​ന്‍ ലെ​​ന്‍​ഡ​​ല്‍, റോ​​ജ​​ര്‍ ഫെ​​ഡ​​റ​​ര്‍, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, റാ​​ഫേ​​ല്‍ ന​​ദാ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കു​​ശേ​​ഷം തു​​ട​​ര്‍​ച്ച​​യാ​​യ ആ​​റ് ഗ്രാ​​ന്‍​സ് ലാം ​​ഇ​​വ​​ന്‍റു​​ക​​ളി​​ല്‍ സെ​​മി​​യി​​ലെ​​ത്തു​​ന്ന പു​​രു​​ഷ താ​​ര​​മെ​​ന്ന നേ​​ട്ട​​വും സി​​ന്ന​​ര്‍ സ്വ​​ന്ത​​മാ​​ക്കി.

ഇ​​ഗ ഔ​​ട്ട്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ര​​ണ്ടാം ന​​മ്പ​​റാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യാ​​ണ് ഇ​​ഗ​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

7-5, 6-1 എ​​ന്ന സ്‌​​കോ​​റി​​ന് എ​​ലെ​​ന​​യ്ക്കു മു​​ന്നി​​ല്‍ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് അ​​ടി​​യ​​റ​​വു​​പറഞ്ഞു. അ​​മേ​​രി​​ക്ക​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ല്‍ നാ​​ലാം സീ​​ഡാ​​യ അ​​മാ​​ന്‍​ഡ അ​​നി​​സി​​മോ​​വ​​യെ വീ​​ഴ്ത്തി​​യ ആ​​റാം സീ​​ഡാ​​യ ജെ​​സി​​ക്ക പെ​​ഗു​​ല​​യാ​​ണ് സെ​​മി​​യി​​ല്‍ റെ​​ബാ​​കി​​ന​​യു​​ടെ എ​​തി​​രാ​​ളി.

103

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യ​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കി, 103. റോ​​ജ​​ര്‍ ഫെ​​ഡ​​റ​​റി​​ന്‍റെ പേ​​രി​​ലെ 102 ജ​​യ​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് ജോ​​ക്കോ​​വി​​ച്ച് മ​​റി​​ക​​ട​​ന്നു.ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ സെ​​മിയി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ര​​ണ്ടാമ​​ന്‍ എ​​ന്ന നേ​​ട്ടവും 38 വ​​ര്‍​ഷ​​വും 241 ദി​​ന​​വു​​മു​​ള്ള ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കി.

Latest News

Corehub Up